ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലെ പുതിയ മാറ്റങ്ങള്‍ മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍

ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലെ പുതിയ മാറ്റങ്ങള്‍ മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍


ഒട്ടാവ: കാനഡയിലെ തൊഴിലുടമകള്‍ക്ക്  വിദേശ തൊഴിലാളികളെ എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതിന് സഹായിക്കുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിലെ പുതിയ മാറ്റങ്ങള്‍ മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് കാലത്ത് തൊഴിലവസരം വര്‍ധിച്ചതോടെ പ്രോഗ്രാമില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നിലവില്‍, തൊഴിലവസരങ്ങള്‍ കുറയുകയും തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐആര്‍സിസി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

മാറ്റങ്ങള്‍ എന്തൊക്കെ?

രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്‌മെന്റിന്റെ കാലാവധി നേരത്തെ ഉണ്ടായിരുന്ന 12 മാസത്തിന് പകരം ആറുമാസമാക്കിയതാണ് പ്രധാന വ്യത്യാസം.
നിര്‍മ്മാണം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകള്‍ ഒഴികെ, 2022ലെ വര്‍ക്ക് ഫോഴ്‌സ് സൊലൂഷന്‍സ് റോഡ് മാപ്പില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ഇന്‍ഡസ്ട്രികളും ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം വഴി സ്വീകരിക്കുന്ന തൊഴിലാളികളുടെയും എണ്ണം 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കും.

വര്‍ക്ക് പെര്‍മിറ്റുള്ള അഭയാര്‍ത്ഥികളെ നിയമിക്കുന്നത് ഉള്‍പ്പെടെ ഘങകഅ അപേക്ഷിക്കുന്നതിന് മുമ്പ്, തൊഴിലുടമകള്‍ അവരുടെ എല്ലാ ഓപ്ഷനുകളും പരിഗണിക്കണം.