കാനഡയിലെ ചൈനീസ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞു

കാനഡയിലെ ചൈനീസ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞു


ഒട്ടാവ: കാനഡയിലെ ചൈനീസ് അംബാസഡര്‍ കോങ് പീവു സ്ഥാനമൊഴിഞ്ഞ് ചൈനയിലേക്ക് മടങ്ങി. 2019 മുതല്‍ അദ്ദേഹം കാനഡയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 

എന്തുകൊണ്ടാണ് അദ്ദേഹം തന്റെ സ്ഥാനം ഒഴിഞ്ഞതെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഒട്ടാവയിലെ ചൈനീസ് എംബസി ഇക്കാര്യത്തില്‍  പ്രതികരിച്ചില്ല.

ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി മാ ഷാക്സു കനേഡിയന്‍ ഉപ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണുമായി ചര്‍ച്ച നടത്തിയെന്നും ഇരുവരും ചൈന-കാനഡ ബന്ധങ്ങളും പരസ്പര താല്‍പ്പര്യവും ആശങ്കയുമുള്ള മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചു.

ചൈനീസ് ടെലികോം ഉപകരണ ഭീമനായ ഹുവാവേ ടെക്നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മെങ് വാന്‍ഷൂവിനെ കനേഡിയന്‍ പൊലീസ് 2018-ല്‍ യു എസ് വാറണ്ടില്‍ കസ്റ്റഡിയിലെടുത്തത് മുതല്‍ ഒട്ടാവയും ബീജിംഗും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. പിന്നീട് കനേഡിയന്‍മാരായ മൈക്കല്‍ സ്പാവര്‍, മൈക്കല്‍ കോവ്രിഗ് എന്നിവരെ ചൈന കസ്റ്റഡിയിലെടുത്തു.

ബെയ്ജിംഗുമായുള്ള ഒട്ടാവയുടെയും വാഷിംഗ്ടണിന്റെയും തര്‍ക്കത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന രണ്ട് കനേഡിയക്കാരെ ആയിരത്തിലധികം ദിവസം തടവിലിട്ടാണ് വിട്ടയച്ചത്. 2021-ല്‍ യു എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് മെംഗിനായുള്ള കൈമാറല്‍ അഭ്യര്‍ഥന ഉപേക്ഷിച്ച അതേ ദിവസം രണ്ടു പേരെയും ചൈനയും മെന്‍ വാങ്ഷൂവിനെ കാനഡയും മോചിപ്പിച്ചു. മെന്‍ വാങ്ഷൂ ചൈനയിലേക്ക് മടങ്ങി. 

കാനഡ അപലപിച്ച ഹോങ്കോങ്ങിലെ ചൈനയുടെ ദേശീയ സുരക്ഷാ നിയമം, കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടലുകള്‍, ചൈന നിഷേധിക്കുന്ന സംശയങ്ങള്‍, കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കുന്ന സംശയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബീജിംഗും ഒട്ടാവയും തര്‍ക്കമുണ്ട്.