ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ നിയന്ത്രണാതീതം

ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ നിയന്ത്രണാതീതം


ബ്രിട്ടീഷ് കൊളംബിയ: സെന്‍ട്രല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കരിബൂ മേഖലയിലാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

വാന്‍കൂവറില്‍ നിന്ന് ഏകദേശം 415 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ക്യൂസ്നലില്‍ നിന്ന് 50 കിലോമീറ്റര്‍ തെക്കാണ് ബര്‍ഗെസ് ക്രീക്കില്‍ തീ കത്തുന്നത്.

ക്യുസ്നെല്‍, വില്യംസ് തടാകം, ഹൈവേ 97സി എന്നിവിടങ്ങളില്‍ നിന്ന് ദൃശ്യമാകുന്ന കനത്ത പുക ശക്തമായ തീയാണെന്ന് ബ്രിട്ടീഷ് കൊളംബിയ  വൈല്‍ഡ്ഫയര്‍ സര്‍വീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാഡിസണ്‍ ഡാല്‍ പറഞ്ഞു. 

എന്നാല്‍ കാട്ടുതീ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയായിട്ടില്ലെന്ന് ഡാല്‍ പറഞ്ഞു.

വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീ പടരാന്‍ കാരണമായത്. 

ശനിയാഴ്ച കരിബൂ ഫയര്‍ സെന്ററില്‍ ആറു തീപിടുത്തങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവ നിയന്ത്രണ വിധേയമോ അല്ലെങ്കില്‍ തടയാന്‍ സാധിച്ചതായോ അധികൃതര്‍ അറിയിച്ചു.