ടൊറെന്‍ഷ്യ 24ല്‍ പ്രൊഫ. രവിചന്ദ്രന്‍ സി പങ്കെടുക്കും

ടൊറെന്‍ഷ്യ 24ല്‍ പ്രൊഫ. രവിചന്ദ്രന്‍ സി പങ്കെടുക്കും


ടൊറന്റോ: ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബല്‍ കാനഡയുടെ അഞ്ചാം വാര്‍ഷിക സമ്മേളനം ടൊറെന്‍ഷ്യ 24 ജൂണ്‍ ഒന്ന് ശനിയാഴ്ച മിസിസാഗയില്‍ നടക്കും. കേരളത്തിലെ പ്രമുഖ സ്വതന്ത്ര ചിന്തകനും അധ്യാപകനും അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫ. രവിചന്ദ്രന്‍ സിയാണ് സമ്മേളനത്തിലെ മുഖ്യാതിഥി. പ്രൊഫ. രവിചന്ദ്രനെക്കൂടാതെ പ്രശസ്ത പ്രഭാഷകരായ ടോമി സെബാസ്റ്റ്യന്‍ (അയര്‍ലണ്ട്), നിഷാദ് കൈപ്പള്ളി (കാനഡ), ജെയിംസ് കുരീക്കാട്ടില്‍ (യു എസ് എ) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  കൂടാതെ പാനല്‍ ചര്‍ച്ചകളും ശ്രോതാക്കള്‍ക്ക് പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് torrentia.ca എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ +1-647-237-3050, +1-647-825-0752 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.