ലോമ ബിസിനസ് ഫോറത്തിന് തുടക്കമിട്ട് ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍

ലോമ ബിസിനസ് ഫോറത്തിന് തുടക്കമിട്ട് ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍


ലണ്ടന്‍ ഒന്റാരിയോ: ലണ്ടന്‍ ഒന്റാരിയോയിലും സമീപപ്രദേശങ്ങളിലുമുള്ള വ്യാപാരി വ്യവസായി സംരംഭകരെ ഒരു കുടക്കീഴില്‍ ഉള്‍പ്പെടുത്തി ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന്‍ (ലോമ) ബിസിനസ്സ് ഫോറത്തിന് തുടക്കം കുറിച്ചു. ലോമയുടെ രജിസ്റ്റേര്‍ഡ് അംഗങ്ങള്‍ക്കും മലയാളി വ്യാപാരി വ്യവസായികള്‍ക്കും ഒരുപോലെ ഉപകരിക്കുന്ന ബിസിനസ് ഫോറം നിറഞ്ഞ കയ്യടികളോട് കൂടിയാണ് സ്വാഗതം ചെയ്യപ്പെട്ടത്.

പ്രസിഡന്റ് ഡോളറ്റ് സക്കറിയയുടെയും മറ്റ് ഭാരവാഹികളുടേയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബിസിനസ് ഫോറത്തിന്റെ അവതരണം ലോമ ജോയിന്റ് സെക്രട്ടറി ടിന്‍സി സക്കറിയയും ഭാവി പരിപാടികളും ആനുകൂല്യങ്ങളും ലോമ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാര്‍ ജഗദീശനും വിശദീകരിച്ചു. തുടര്‍ന്ന് സദസ്സിനെ അഭിസംബോധന ചെയ്ത സെക്രട്ടറി നിധിന്‍ ജോസഫ്, ട്രഷറര്‍ സൈമണ്‍ സബീഷ് കാരിക്കശ്ശേരി തുടങ്ങിയവര്‍  ലോമയുടെ വളര്‍ച്ചയ്ക്ക് ബിസിനസ് ഫോറത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. 

ഈ ഫോറത്തിന്റെ സുഗമമായ തുടര്‍നടത്തിപ്പിന് ഗിരീഷ് കുമാറിനൊപ്പം ഗീവര്‍ തമ്പി, കാര്‍ത്തിക് തിരുമല, അഭിജിത് വിജയകുമാര്‍ എന്നിവരെ ബിസിനസ് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തു.