കാനഡ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍ ശ്രമങ്ങളുടെ റിപ്പോര്‍ട്ട്

കാനഡ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍ ശ്രമങ്ങളുടെ റിപ്പോര്‍ട്ട്


ടൊറന്റോ: കാനഡയിലെ 2019 ഫെഡറല്‍ തെരഞ്ഞെടുപ്പിലെ ഏതാനും സ്ഥാനാര്‍ഥികള്‍ വിദേശ ഇടപെടല്‍ പദ്ധതികള്‍ക്കൊപ്പം പോകാന്‍ മാനസികമായി തയ്യാറായിരുന്നുവെന്ന് അന്വേഷണം. കനേഡിയന്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ചൈന നടത്തിയ വ്യാപകമായ ശ്രമങ്ങളെക്കുറിച്ച് പറയുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഒരു പ്രോക്‌സി ഏജന്റ് സ്ഥാനാര്‍ഥികളുടെ അറിവില്ലാതെ '2021-ല്‍ സ്ഥാനാര്‍ഥികള്‍ക്ക് രഹസ്യമായി സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിച്ചു' എന്നും പറയുന്നു.

കമ്മീഷണര്‍ മേരി- ജോസി ഹോഗിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ശത്രുരാജ്യങ്ങള്‍ 2019-ലെയും 2021-ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ രഹസ്യമായി സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെങ്കിലും പ്രസ്തുത ശ്രമങ്ങള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ മാറ്റിയില്ല. എന്നാല്‍ കാനഡയിലെ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ഹോഗ് ഇതിനെ 'കാനഡയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കളങ്കം' എന്നാണ് വിളിച്ചത്.

ചൈനയുടെ 'അറിയപ്പെടുന്നതും സംശയിക്കപ്പെടുന്നതുമായ' ഒരു കൂട്ടം അഫിലിയേറ്റുകള്‍ ബീജിംഗിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടുന്നു. ്അവര്‍ക്ക് 11 രാഷ്ട്രീയ സ്ഥാനാര്‍ഥികളുമായും 13 രാഷ്ട്രീയ സ്റ്റാഫ് അംഗങ്ങളുമായും 'നേരിട്ട് ബന്ധം' ഉണ്ടായിരുന്നു, അവരില്‍ ചിലര്‍ 'വിദേശ ഇടപെടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതിന്റെ രഹസ്യ സ്വഭാവത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാമായിരുന്നില്ല. 

വ്യക്തിഗത റൈഡിംഗുകളില്‍ വിദേശ ഇടപെടല്‍ സ്‌കെയിലുകള്‍ ഉയര്‍ത്തിയിട്ടുണ്ടോ എന്ന് തീര്‍ത്തു പറയാന്‍ ഹോഗിന് കഴിഞ്ഞില്ലെങ്കിലും ഹോഗിന്റെ റിപ്പോര്‍ട്ട് കാനഡയിലെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചേക്കാവുന്ന സംഭവങ്ങള്‍ സ്ഥിരീകരിച്ചു.

ചൈനയുമായി ബന്ധമുള്ളവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതായി ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടി. കാനഡയിലെ ചൈനീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഏകദേശം 250,000 ഡോളര്‍ രണ്ട് കൈമാറ്റങ്ങളുടെ രൂപത്തില്‍ വിദേശ ഇടപെടലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ലഭിച്ചു. സ്വാധീനമുള്ള ഒരു കമ്മ്യൂണിറ്റി നേതാവ്, 2019ലെ സ്ഥാനാര്‍ഥിയുടെ സ്റ്റാഫ് അംഗം, ഒന്റാറിയോ എം പി പി എന്നിവരുള്‍പ്പെടെ ലഭിച്ചു. അവരുടെ ഉത്ഭവം തിരിച്ചറിയാതിരിക്കാന്‍ ഒന്നിലധികം വ്യക്തികള്‍ മുഖേനയാണ് ഫണ്ടുകള്‍ കൈമാറിയത്. 2018 അവസാനത്തിലും 2019 തുടക്കത്തിലുമാണ് പണം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. 

2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണ്‍ വാലി നോര്‍ത്തിലെ ടൊറന്റോ റൈഡിംഗിലെ നോമിനേഷന്‍ മത്സരങ്ങളില്‍ ഒന്ന് ചൈന കൃത്രിമം കാണിച്ചതായി സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നു. കൂടാതെ സ്ഥിരീകരിക്കാത്ത ഇന്റലിജന്‍സ് റിപ്പോര്‍ട്ടിംഗ് അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളെ അന്നത്തെ ലിബറല്‍ സ്ഥാനാര്‍ഥി ഹാന്‍ ഡോങിനെ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചതായി നിര്‍ദ്ദേശിച്ചു. 

വിദേശ ഇടപെടലുകള്‍ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ലെന്ന് പറയാനാവില്ല. 'കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളില്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അത് പലപ്പോഴും സംഭവിക്കുന്നത് തുടരുന്നുവെന്നും പറയുന്ന റിപ്പോര്‍ട്ട് അത് കണ്ടെത്താനും മികച്ച രീതിയില്‍ പ്രതിരോധിക്കാനും ശക്തമായ നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം ഇത് നമ്മുടെ ജനാധിപത്യത്തിന് പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നും ഹോഗ് എഴുതി. 

രാഷ്ട്രീയക്കാര്‍, മുതിര്‍ന്ന പൊതുപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡയസ്പോറ ഗ്രൂപ്പുകള്‍, രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 70-ലധികം സാക്ഷികളിലാണ് രണ്ട് മാസത്തിനിടെ ഹോഗ് അന്വേഷണം നടത്തിയത്. 

2019-ലെയും 2021-ലെയും തെരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ഏറ്റവും നിര്‍ണായകമായ കാഴ്ചയാണ് ഹോഗിന്റെ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് പ്രകാരം കനേഡിയന്‍ ജനാധിപത്യത്തില്‍ വിദേശ ഇടപെടലിന്റെ 'പ്രധാന കുറ്റവാളി' ആയി ചൈന കാണപ്പെടുന്നു. ഏത് പാര്‍ട്ടിയാണ് കാനഡയെ നയിക്കുന്നത് എന്ന കാര്യത്തില്‍ ബീജിംഗ് അജ്ഞേയവാദിയാണെങ്കിലും 'ചൈന അനുകൂലി' എന്ന് കാണുന്ന സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.