സിറോ മലബാര്‍ സമൂഹം ക്ലീന്‍ ടൊറോന്റോ ടുഗെതര്‍ യത്‌നത്തില്‍ പങ്കാളികളായി

സിറോ മലബാര്‍ സമൂഹം ക്ലീന്‍ ടൊറോന്റോ ടുഗെതര്‍ യത്‌നത്തില്‍ പങ്കാളികളായി


ടൊറന്റോ: ഭൗമദിനാചരണത്തോടനുബന്ധിച്ചു സിറ്റി ഓഫ് ടൊറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുദ്ധീകരണ യത്‌നത്തില്‍ സിറോ മലബാര്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. സ്‌കാര്‍ബറോയിലെ അയോണ്‍ വ്യൂ പാര്‍ക്കും ചുറ്റുമുള്ള പൊതുവഴികളും അയോണ്‍ വ്യൂ സ്‌കൂളും സിറോമലബാര്‍ ദേവാലയ പരിസരങ്ങളും ഉള്‍പ്പടെ പതിനാലു കേന്ദ്രങ്ങളിലാണ് നൂറ്റിഅന്‍പതില്‍ പരം വിദ്യാര്‍ഥികളും മാതാപിതാക്കളും വിശ്വാസ പരിശീലന വിഭാഗം വോളന്റിയര്‍മാരും ചേര്‍ന്ന്   പതിനാലു ചെറു സമൂഹങ്ങളായി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തിയത്. 

രാവിലെ അയോണ്‍ വ്യൂ പാര്‍ക്കിനും ദേവാലയത്തിനു സമീപത്തു വികാരിയുടെ ചുമതല വഹിക്കുന്ന അസോ. പാസ്റ്റര്‍ ഫാ. ജിജിമോന്‍ മാളിയേക്കലും ട്രസ്റ്റിമാരായ വീണാ ലൂയിസ്, തോമസ് ആലുംമൂട്ടില്‍ എന്നിവരും ചേര്‍ന്ന്   യത്‌നം ഉദ്ഘാടനം ചെയ്തു.

അധ്യാപക- രക്ഷാകര്‍തൃ സമിതി പ്രസിഡന്റും നിയുക്ത ട്രസ്റ്റിമാരുമായ സിനോ നടുവിലേക്കൂറ്റ് സജി തോമസ്, വിശ്വാസ പരിശീലനപരിപാടിയിലെ  അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികള്‍ ഉള്‍പ്പടെ ഇടവകാംഗങ്ങള്‍  ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സിറോ മലബാര്‍ സമൂഹം സിറ്റി ഓഫ് ടോറോന്റോയുടെ 'ക്ലീന്‍ ടൊറോന്റോ' പദ്ധതിയില്‍ പങ്കാളികളാകുന്നത്.