വിദ്യാഭ്യാസ പ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

വിദ്യാഭ്യാസ പ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു


ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ് ബി അസംപ്ഷന്‍ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ 2023 വര്‍ഷത്തെ

വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ പഠന- പഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ 

പുരസ്‌കാരങ്ങള്‍. ജി പി എ, എ സി ടി അഥവാ എസ് എ ടി, പഠന- പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിര്‍ണയം നടത്തുക. 

അപേക്ഷാര്‍ഥികളുടെയും അവരുടെ 

മാതാപിതാക്കളുടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം 

അധിക യോഗ്യതയായും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് അസോസിയേഷന്റ ചിക്കാഗോ ചാപ്റ്റര്‍ നല്‍കുന്ന റവ.  ഡോ. ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ പുരസ്‌കാരവും മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരവും ഒപ്പം ക്യാഷ് അവാര്‍ഡ്, പ്രശംസാപത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് എസ് ബി ആന്‍ഡ് അസംപ്ഷന്‍ അലുമ്നി അസോസിയേഷന്‍ ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ്.   

പുരസ്‌കാര ദാനം 2024 ജൂണ്‍ 23ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കു നടക്കുന്ന വിപുലമായ പൂര്‍വവിദ്യാര്‍ഥിസമ്മേളനത്തില്‍ എസ് ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ്ജ് മഠത്തിപറമ്പില്‍ നിര്‍വ്വഹിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിലും എക്‌സിക്യൂട്ടിവ് ഭാരവാഹികളും അറിയിച്ചു. ചിക്കാഗോയില്‍ 2023ല്‍ ഹൈസ്‌കൂള്‍ ഗ്രാഡുവേഷന്‍ കഴിഞ്ഞ എല്ലാ അലുമ്നി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷ നല്‍കാമെന്ന്  അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അംഗങ്ങളായ പ്രൊഫ. ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്ട്, അമ്പിളി ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. അര്‍ഹരായ അപേക്ഷാര്‍ഥികള്‍ 2024 ജൂണ്‍ 10ന് മുന്‍പായി അവാര്‍ഡ് കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.