ചിക്കാഗോ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍

ചിക്കാഗോ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍


ചിക്കാഗോ: ഓക്പാര്‍ട്ട് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 4, 5 തിയ്യതികള്‍ അരങ്ങേറും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വെരി. റവ. സ്‌കറിയാ തേലാപ്പള്ളി കോറപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. 

മെയ് നാലിന് വൈകിട്ട് ആറരയ്ക്ക് സന്ധ്യാ പ്രാര്‍ഥനയും ഏഴരയ്ക്ക് വചന ശുശ്രൂഷയും പ്രദക്ഷിണവും ആശിര്‍വാദവും സ്‌നേഹവിരുന്നുമുണ്ടാകും. 

മെയ് അഞ്ചിന് രാവിലെ എട്ടരയ്ക്ക് പ്രഭാത പ്രാര്‍ഥന, ഒന്‍പതരയ്ക്ക് വി. മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, ചെണ്ടമേളം, ആശിര്‍വാദം, സ്‌നേഹവിരുന്ന്, ലേലം, കൊടിയിറക്കല്‍ എന്നിവ നടക്കും.