ജോസഫ് പി ചാക്കോയുടെ നിര്യാണത്തില്‍ മാര്‍ സെറാഫിന്‍ മെത്രാപോലീത്ത അനുശോചിച്ചു

ജോസഫ് പി ചാക്കോയുടെ നിര്യാണത്തില്‍ മാര്‍ സെറാഫിന്‍ മെത്രാപോലീത്ത അനുശോചിച്ചു


ഡാളസ് : ഡാളസില്‍ അന്തരിച്ച  ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തില്‍  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുശോചിച്ചു

 കഴിഞ്ഞ 35 വര്‍ഷത്തോളം യുഎഇയിലെ റാസല്‍ഖൈമയില്‍ മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗം ആയി പ്രവര്‍ത്തിക്കുകയും, ദേവാലയത്തിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത  പ്രിയപ്പെട്ട ജോസഫ് ചാക്കോ ഇടവകയ്ക്ക് നല്‍കിയ എല്ലാ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു  ഇടവക വികാരി സിറില്‍ വര്‍ഗീസ് വടക്കേടത്ത് അച്ഛന്‍ അറിയിച്ചു

 ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍വം ഉള്ള അനുശോചനം അറിയിക്കുന്നതായും ദുഃഖത്തില്‍ ആയിരിക്കുന്ന പ്രിയ  കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി അച്ഛന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു

പൊതുദര്‍ശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍
സ്ഥലം: സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇര്‍വിംഗ്, ടെക്‌സസ്
 
സംസ്‌കാര ശുശ്രൂഷകള്‍ :2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതല്‍
 സ്ഥലം : സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇര്‍വിംഗ്, ടെക്‌സസ്,

തുടര്‍ന്ന് കാരോള്‍ട്ടണ്‍ ഫറണ്‍ഔസ് സെമിത്തേരിയില്‍ സംസ്‌കരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്കു: ടെവിന്‍  ജോസഫ് 945 446 8303