ഫൊക്കാന ലയനം പൂര്‍ത്തിയായി : അഞ്ച് അസ്സോസിയേനുകള്‍ക്ക് കൂടി ബി. ഒ . ടിയുടെ അംഗീകാരം

ഫൊക്കാന ലയനം പൂര്‍ത്തിയായി : അഞ്ച് അസ്സോസിയേനുകള്‍ക്ക് കൂടി ബി. ഒ . ടിയുടെ അംഗീകാരം


വാഷിംഗ്ടണ്‍ ഡിസി : ഫൊക്കാന ലയനം പൂര്‍ത്തിയായതായി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന അറിയിച്ചു. 05-02-2024 ന് നടന്ന ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് യോഗം ബി ഒ ടി ചെയര്‍മാന്റെ  അഭാവത്തില്‍ വൈസ് ചെയര്‍മാന്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്.  ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പോള്‍ കറുകപ്പിള്ളിയും, മാധവന്‍ നായരും ട്രസ്റ്റി ബോര്‍ഡ് അംഗത്വം രാജി വെയ്ക്കുകയും ഫൊക്കാന സമവായ ചര്‍ച്ചയുടെ ഭാഗമായി പുതിയ അംഗങ്ങളായി ജോസഫ് കുരിയപുറം, സുധ കര്‍ത്ത എന്നിവരെ ബി. ഒ . ടി നിയമിക്കുകയും ചെയ്തു. അംഗങ്ങളായ കല ഷഹി , ഏബ്രഹാം കെ. ഈപ്പന്‍,പുതിയ അംഗങ്ങളായ സുധ കര്‍ത്ത , ജോസഫ് കുരിയപുറം എന്നിവര്‍ അടങ്ങുന്ന ബി. ഒ..ടി  പുതിയ തീരുമാനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യ പിന്തുണ നല്‍കി. സ്ഥാനമൊഴിയുന്ന ബി ഒ ടി അംഗങ്ങള്‍ ആയ പോള്‍ കറുകപ്പിള്ളിക്കും, മാധവന്‍ ബി നായര്‍ക്കും യോഗം നന്ദി അറിയിച്ചു. ഐക്യ ശ്രമത്തിന്റെ ഭാഗമായി സ്ഥാനം ഒഴിയാന്‍ തയ്യാറായ പോള്‍ കറുകപ്പിള്ളിക്കും, മാധവന്‍ ബി നായര്‍ക്കും യോഗം നന്ദി രേപ്പെടുത്തി. ഫൊക്കാനയില്‍ സമാധാനം പുനസ്ഥാപിച്ച് ഐക്യം കാത്തു സൂക്ഷിക്കുവാന്‍ ശ്രമിച്ച ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ , സണ്ണി മറ്റമന എന്നിവര്‍ക്കും യോഗം നന്ദി അറിയിച്ചു. ജോസഫ് കുരിയ പുറവും, സുധാ കര്‍ത്തയും ഫെഡറേഷന്റെ ഉടമസ്ഥാവകാശവും , ലോഗോയും എത്രയും വേഗം  ഫൊക്കാനയ്ക്ക് നല്‍കാന്‍ ധാരണയായി. ഫൊക്കാന റജിസ്‌ട്രേഷനില്‍ വ്യക്തികള്‍ ഏതെങ്കിലും ഉടമസ്ഥാവകാശം ക്ലെയിം ചെയ്യുതില്‍ നിന്ന് തടയുകയും രജിസ്‌ട്രേഷന്‍ രേഖകളില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ വരുത്തുവാനും തീരുമാനിച്ചു.

ഫൊക്കാന ലയന തീരുമാനത്തിന്റെ ഭാഗമായി അമ്മ ഫ്രം അറ്റ്‌ലാന്റ , സൗത്ത് വെസ്റ്റ് ഫ്‌ലോറിസ മലയാളി അസോസിയേഷന്‍, നിയോഗ, ന്യൂജേഴ്‌സി കൈരളി ആര്‍ട്‌സ് ക്ലബ് , സൗത്ത് ഫ്‌ലോറിഡ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ ഫെഡറേഷനില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു. കാണാതായ രേഖകളുടെ തിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ അസ്സോസിയേഷനുകള്‍ക്കും ഫൊക്കാന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാനുള്ള അവകാശം ഉണ്ടായിരിക്കുമെന്നും ബി. ഒ ടി തീരുമാനിച്ചു. കൂടാതെ നിലവിലെ ഫൊക്കാന ബൈലോകളില്‍ വൈരുദ്ധ്യമുള്ള വിഷയങ്ങള്‍ പരിശോധിക്കുവാനും തീരുമാനിച്ചു.

ഫൊക്കാന കിര എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്ത വിഷയത്തില്‍ നിയമോപദേശം തേടാനും ഈ പേരുമാറ്റം മൂലം ഒരു സംഘര്‍ഷവും ഉണ്ടാകരുതെന്ന് ബോര്‍ഡ് തീരുമാനിച്ചു. ബി. ഒ.ടി വൈസ് ചെയര്‍മാന്‍ സണ്ണി മറ്റമന നേതൃത്വം നല്‍കിയ യോഗത്തില്‍ സെക്രട്ടറി ഏബ്രഹാം ഈപ്പന്‍ നന്ദി പ്രകാശിപ്പിച്ചു