ഐ പി സി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന്

ഐ പി സി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ സമ്മേളനം മെയ് 11ന്


ഹൂസ്റ്റണ്‍: ഐ പി സി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം മെയ് 11ന് ശനിയാഴ്ച ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ വൈകിട്ട് ആറരയ്ക്ക് നടക്കും. പാസ്റ്റര്‍ ജോസ് വര്‍ഗീസ് വടക്കാഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. 

ഹൂസ്റ്റണ്‍ ഫെലോഷിപ്പിനു ഡോ. വില്‍സണ്‍ വര്‍ക്കി, പാസ്റ്റര്‍ സാം അലക്‌സ്, പാസ്റ്റര്‍ തോമസ് ജോസഫ്, ജോണ്‍ മാത്യു പുനലൂര്‍, സ്റ്റീഫന്‍ സാമുവേല്‍, ഫിന്നി രാജു ഹൂസ്റ്റണ്‍, കെ സി ജേക്കബ്, പാസ്റ്റര്‍ ജോഷിന്‍ ജോണ്‍, ഡോ. മേരി ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ തോമസ് ജോസഫ് 281-935-5757 (സെക്രട്ടറി), ഫിന്നി രാജു ഹൂസ്റ്റണ്‍ 832-646-9078 (മീഡിയ കോഡിനേറ്റര്‍) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.