മലയാളി സമാജം ഓഫ് ലീഗ് സിറ്റി - കരിയര്‍ കോമ്പസ് 2024 മെയ് 18ന്

മലയാളി സമാജം ഓഫ് ലീഗ് സിറ്റി - കരിയര്‍ കോമ്പസ് 2024 മെയ് 18ന്


ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഹൈസ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി ഒരുക്കുന്ന കരിയര്‍ കോമ്പസ്  2024 മെയ് 18ന് ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളില്‍ നടത്തും.
 
വിവിധ മേഖലകളില്‍നിന്നുമുള്ള പ്രഗല്‍ഭരായ വ്യക്തികള്‍ ക്ലാസുകള്‍ നയിക്കും. കുട്ടികള്‍ക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലുള്ള വിവിധയിനം സ്‌കോളര്‍ഷിപ്പുകള്‍ അഡ്മിഷന്‍ പ്രോസസ്സുകള്‍ എന്നിവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തപ്പെടുക. അതുപോലെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അവരുടെ വിദ്യാഭ്യാസപരമായ ചോദ്യങ്ങള്‍ക്കു ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും.

ഹൈസ്‌കൂള്‍ കുട്ടികളെ കൂടാതെ ഏതു ക്ലാസ്സുകളില്‍ പടിക്കുന്നവരായാലും ഇതില്‍ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതുകൊണ്ടു രെജിസ്‌ട്രേഷന്‍ നിര്‍ബന്ധന്ധമാക്കിയിട്ടുണ്ടെന്നു പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. താഴെ കാണുന്ന ലിങ്കില്‍ നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
 
https://msolc.org/career/
 
കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ ജിജു ജോണുമായി ബന്ധപ്പെടുക

+1-409-354-2518.


ജീമോന്‍ റാന്നി