ഹ്യൂസ്റ്റണ്‍: മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (കജഇചഅ) ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.
ഡിസംബര്‍ 19ന് ചേര്‍ന്ന ചാപ്റ്ററിന്റെ വാര്‍ഷിക പൊതുയോഗത്തിന് (Annual General Body Meeting) ശേഷമാണ് ഏവരെയും വേദനിപ്പിച്ച വിയോഗവാര്‍ത്ത എത്തിയത്. വാര്‍ത്ത അറിഞ്ഞയുടന്‍ പ്രസിഡണ്ട് സൈമണ്‍ വളച്ചേരില്‍, സെക്രട്ടറി മോട്ടി മാത്യു, ഭാരവാഹികളായ ജീമോന്‍ റാന്നി, അനില്‍ ആറന്മുള, ഫിന്നി രാജു, ജോയ് തുമ്പമണ്‍ എന്നിവര്‍ ചേര്‍ന്ന് ചാപ്റ്ററിനുവേണ്ടി സംയുക്തമായി അനുശോചനം അറിയിച്ചു.
മലയാള സിനിമയില്‍ ഹാസ്യത്തിലൂടെ സാമൂഹിക വിമര്‍ശനം നടത്തുന്നതില്‍ അദ്വിതീയനായിരുന്നു ശ്രീനിവാസന്‍ എന്ന് അനുശോചന സന്ദേശത്തില്‍ ഭാരവാഹികള്‍ അനുസ്മരിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും, മലയാളിയുടെ കപട സദാചാരബോധവും, രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകളും അദ്ദേഹം തന്റെ തൂലികയിലൂടെയും അഭിനയത്തിലൂടെയും വെള്ളിത്തിരയില്‍ എത്തിച്ചു. തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോടും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂര്‍ച്ച മലയാള സിനിമയ്ക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു. സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസ്സഹായതകളും സങ്കടങ്ങളും അസാധാരണ മിഴിവോടെ ആവിഷ്‌കരിച്ച മഹാനടന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണെന്നും പ്രസ് ക്ലബ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു
ശ്രീനിവാസന്റെ നിര്യാണത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് (IPCNA) ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചിച്ചു
