'സീറോത്സവം-2024' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

'സീറോത്സവം-2024' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ഷിക്കാഗോ: 2024 ഏപ്രില്‍ 21ന് യെല്ലോ ബോക്‌സ് നേപ്പര്‍വില്ലയില്‍ സെന്റ് തോമസ് സിറോ മലബാര്‍ കത്തിഡ്രലിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ അനുഗ്രഹീത ഗായകരായ റിമി റ്റോമിയും ബിജു നാരായണനും ടീമും ചേര്‍ന്നു പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന 'സീറോത്സവം 2024' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
'സീറോത്സവം 2024' ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.
കത്തിഡ്രല്‍ പള്ളി വികാരി റവ.ഫാ. തോമസ് കടുകപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ ബിജി സി. മാണി കോര്‍ഡിനേറ്ററും , രെണ്‍ജിത്ത് ചെറുവള്ളി കോ. കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്ന സംഘാടക സമിതിക്ക് പിന്‍ബലമായി കത്തീഡ്രല്‍ പള്ളി ട്രസ്റ്റിമാരായ ബിജി സി. മാണി , സന്തോഷ് കാട്ടുക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കഴിഞ്ഞ രണ്ടു മാസമായി സംഗീതോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഇതുവരെയുള്ള ഒരുക്കങ്ങളില്‍ വികാരി റവ.ഫാ. തോമസ് കടുകപ്പള്ളില്‍ സംതൃപ്തി രേഖപ്പെടുത്തി