യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യയുടെ ഇക്കണോമി വിമാനങ്ങളില്‍ സൗജന്യ ചെക്ക്ഡ് ബാഗേജ് അലവന്‍സ് പരിഷ്‌കരിച്ചു

യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യയുടെ ഇക്കണോമി വിമാനങ്ങളില്‍ സൗജന്യ ചെക്ക്ഡ് ബാഗേജ് അലവന്‍സ് പരിഷ്‌കരിച്ചു


യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുള്ള സൗജന്യ ചെക്ക്ഡ് ബാഗേജ് അലവന്‍സ് എയര്‍ ഇന്ത്യ പരിഷ്‌കരിച്ചു. മാറ്റം ജൂണ്‍ 5 ന് പ്രാബല്യത്തില്‍ വന്നു.

ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ബാഗേജുകള്‍ കൊണ്ടുപോകുന്നതിന് നല്‍കിയിരുന്ന സൗജന്യ നിരക്കുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഇതോടെ നേരത്തെ ലഭിച്ചിരുന്ന അധികഭാര ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ഉണ്ടാകില്ല. നേരത്തെ 23 കിലോ വീതമുള്ള രണ്ട് ബാഗേജുകള്‍ ഒരു ഇക്കണോമി ക്ലാസ് യാത്രക്കാരന് അനുവദനീയമായിരുന്നത് ജൂണ്‍ 5 നുശേഷം 23 കിലോയുള്ള ഒരു ബാഗേജായി കുറച്ചിരിക്കുകയാണ്. അധികമായി തുല്യ ഭാരമുള്ള മറ്റൊരു ബാഗേജ് കൊണ്ടുപോകണമെങ്കില്‍ യാത്രക്കാരന്‍ 240 യുഎസ് ഡോളര്‍ നല്‍കേണ്ടിവരും. 
കൃത്യമായി, വാല്യു സെഗ്‌മെന്റിലെ (ഏറ്റവും കുറഞ്ഞ ഇക്കണോമി നിരക്ക്) എയര്‍ ഇന്ത്യ വിമാന ടിക്കറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ബാഗ് (പരമാവധി 23 കിലോഗ്രാം) മാത്രമേ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയൂ.

അതേസമയം, ഇക്കണോമിക് ക്‌സാനു പകരം ക്ലാസിക് സെഗ്‌മെന്റിലുള്ള ടിക്കറ്റാണ് നിങ്ങള്‍ എടുക്കുന്നതെങ്കില്‍ 
എയര്‍ ഇന്ത്യയുടെ യുഎസ്എയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള റൂട്ടുകള്‍, വിമാനങ്ങള്‍, യാത്രാ തീയതികള്‍ എന്നിവ പരിഗണിക്കാതെ രണ്ട് ബാഗുകളില്‍ സൗജന്യമായി ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കും.

എയര്‍ ഇന്ത്യയുടെ വാല്യു(ഇക്കണോമിക്), ക്ലാസിക് നിരക്കുകള്‍ തമ്മിലുള്ള വ്യത്യാസം വെറും 60 ഡോളര്‍ മാത്രമാണ്. ഇക്കണോമിക് ക്ലാസില്‍ നിന്ന് 60 ഡോളര്‍ മാത്രം അധികം നല്‍കി ക്ലാസിക് നിരക്കിലെ ടിക്കറ്റ് എടുത്താല്‍ 23 കിലോ വീതമുള്ള രണ്ട് ബാഗേജുകള്‍ കൊണ്ടുപോകാം. അതായത് ഇക്കോണോമിക് ക്ലാസില്‍ സഞ്ചരിച്ചുകൊണ്ട് രണ്ടാമത്തെ ബാഗേജിന് നല്‍കേണ്ടി വരുന്ന 240 ഡോളറില്‍ നിന്ന് ക്ലാസ് മാറ്റത്തോടെ 180 ഡോളറിന്റെ ലാഭം നേടാന്‍ കഴിയും. 2025 ജൂണ്‍ 5നോ അതിനുശേഷമോ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.