അഭിരാമി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

അഭിരാമി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു


കൊച്ചി: എം ജെ എസ് മീഡിയയും സ്‌പെക്ടാക് മൂവീസും കോപ്പര്‍നിക്കസ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന പുതിയ സിനിമ  'അഭിരാമി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രമുഖരുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ റിലീസ് ചെയ്തു. മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവര്‍ നിര്‍മിക്കുന്ന അഭിരാമി മുഷ്താഖ് റഹ്‌മാന്‍ കരിയാടനാണ് സംവിധാനം നിര്‍വഹിച്ചത്. 

ഗായത്രി സുരേഷ് ഹരികൃഷ്ണന്‍, ശ്രീകാന്ത് മുരളി, റോഷന്‍ ബഷീര്‍, അമേയ മാത്യു തുടങ്ങി നിരവധി താരങ്ങളാണ് അഭിരാമിയില്‍ വേഷമിടുന്നത്. മൂവി മാക്‌സ് റിലീസ് മെയ് 24ന് ചിത്രം തിയേറ്ററുകളിലെത്തിക്കും. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ ഇല്ലത്ത്, നിരഞ്ജന്‍ റാവു, ബിബിന്‍ വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍: ഷലീല്‍ കല്ലൂര്‍, കഥ, തിരക്കഥ, സംഭാഷണം: വഹീദ്‌സമാന്‍, ഛായാഗ്രഹണം: ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ്: നവീന്‍ പി വിജയന്‍, സംഗീതം: സിബു സുകുമാരന്‍, ഗാനങ്ങള്‍: ജോ പോള്‍, മേക്കപ്പ്: വിപിന്‍ ഓമശ്ശേരി, കല: ലിജോ അപ്പന്‍ചിറ, കോസ്റ്റിയൂം: രാധാകൃഷ്ണന്‍ മാങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജന്‍ മണക്കാട്, പ്രൊജക്ട് ഡിസൈനര്‍: നവീന്‍ ഇല്ലത്ത്, കൊറിയോഗ്രാഫി: വിഷ്ണു ബാലകൃഷ്ണന്‍, കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗ്ഗീസ്, സൗണ്ട് ഡിസൈനിംഗ്: അരുണ്‍ പ്രസാദ്, സൗണ്ട് മിക്‌സിംഗ്: ഷൈജു എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പാര്‍ഥന്‍, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്, മുജീബുര്‍റഹ്‌മാന്‍.