നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളില്‍ സൗജന്യ സ്ട്രീമിംഗിന് തയ്യാറെടുക്കുന്നു

നെറ്റ്ഫ്‌ളിക്‌സ് വിവിധ രാജ്യങ്ങളില്‍ സൗജന്യ സ്ട്രീമിംഗിന് തയ്യാറെടുക്കുന്നു


ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി സ്ട്രീം ചെയ്യാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തു വിട്ടിട്ടില്ല. യൂറോപ്പിലും ഏഷ്യയിലും സൗജന്യ സ്ട്രീമിങ്ങിനാണ് ശ്രമമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെനിയയില്‍ ഈ പദ്ധതി നെറ്റ്ഫ്‌ലിക്‌സ് പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കെനിയയിലെ സൗജന്യ സേവനം നെറ്റ്ഫ്‌ളിക്‌സ് അവസാനിപ്പിച്ചു.

യു എസില്‍ സൗജന്യ സ്ട്രീമിങ്ങിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാരണം നെറ്റ്ഫ്‌ളിക്‌സ് യു എസില്‍ നിന്ന് ഇപ്പോള്‍ തന്നെ പരമാവധി ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്. 

യൂട്യൂബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത്് നെറ്റ്ഫ്‌ളിക്‌സിനാണ്. എന്നാല്‍ പരസ്യമേഖലയിലേക്ക് കടക്കുമ്പോള്‍ യുട്യൂബിനേക്കാള്‍ വളരെയേറെ താഴെയാണ്. സൗജന്യ സേവനത്തിലൂടെ കൂടുതല്‍ പരസ്യം നേടാമെന്നും നെറ്റ്ഫ്‌ളിക്‌സ് ലക്ഷ്യമിടുന്നുണ്ട്.