യാത്രക്കാരന് അസുഖം: ന്യൂഡൽഹി-ഷിക്കാഗോ വിമാനം താഷ്കെന്റിലിറക്കി, നാലരമണിക്കൂർ വൈകും

യാത്രക്കാരന് അസുഖം: ന്യൂഡൽഹി-ഷിക്കാഗോ വിമാനം താഷ്കെന്റിലിറക്കി, നാലരമണിക്കൂർ വൈകും


താഷ്കെന്റ്: ന്യൂഡൽഹിയിൽ നിന്ന് ഷിക്കാഗോക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എ ഐ 127 യാത്രക്കാരന് രോഗബാധയുണ്ടായതിനെ തുടർന്ന് താഷ്‌ക്കെന്റിലിറക്കി. 

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്ത്യൻ സമയം വെളുപ്പിന് 3.23ന് പുറപ്പെട്ട വിമാനമാണ് പ്രാദേശിക സമയം രാവിൽ 6.44ന്  താഷ്‌ക്കന്റിൽ അടിയന്തിരമായി ലാൻഡ് ചെയ്യേണ്ടി വന്നത്. പ്രാദേശിക സമയം രാവിലെ 7.15ന് ഷിക്കാഗോയിലെ ഓ'ഹെയർ വിമാനത്തവാളത്തിലെത്തേണ്ട ബോയിങ് 777-300 ഇ ആർ വിമാനമാണിത്. 

ഏകദേശം നാലരമണിക്കൂർ താഷ്കെന്റ് വിമാനത്താവളത്തിൽ തുടർന്ന വിമാനം പ്രാദേശികസമയം 11.57ന് അവിടെനിന്ന് യാത്ര പുനരാരംഭിച്ചു. വിമാനം ഓഹെയർ വിമാനത്തവാളത്തിൽ സെൻട്രൽ ഡേലൈറ്റ് ടൈം (സിഡിടി) 1.38ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഷിക്കാഗോയിൽ എത്തുന്നതിന് വന്നു ചേർന്നിട്ടുള്ള കാലതാമസത്തെ തുടർന്ന് ന്യൂഡൽഹിയിലേക്കുള്ള അതിൻറെ മടക്കയാത്രക്കും കാലതാമസമുണ്ടാകും.