ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിച്ചു വിജയ് ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
വിഷയത്തില്‍ നിയമോപദേശം നേടാനാണ് ഗവര്‍ണറുടെ നീക്കം. തമിഴ്‌നാട്ടില്‍ 118 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമെങ്കിലും ടി വി കെക്ക് 108 സീറ്റുകളാണ് ലഭിച്ചത്. 10 സീറ്റുകളുടെ കുറവുണ്ട്. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നെയും സീറ്റുകള്‍ വേണം. വിജയ്യെ പിന്തുണക്കില്ലെന്ന് രണ്ട് സീറ്റുകളുള്ള മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിച്ചാല്‍ മാത്രമേ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുകയുള്ളു.
