കുനോയിലെ ചീറ്റ നാടുചുറ്റാന്‍ പുറപ്പെട്ടു; പാതിവഴിയില്‍ അധികൃതര്‍ തിരികെ പിടിച്ചു

കുനോയിലെ ചീറ്റ നാടുചുറ്റാന്‍ പുറപ്പെട്ടു; പാതിവഴിയില്‍ അധികൃതര്‍ തിരികെ പിടിച്ചു


ജയ്പുര്‍: കുനോ ദേശീയോദ്യാനത്തല്‍ തുറന്നു വിട്ട ചീറ്റകളിലൊന്നിനെ 50 കിലോമീറ്റര്‍ അകലെ രാജസ്ഥാനില്‍ കണ്ടെത്തി. കരൗലിയിലെ സിമാറ ഗ്രാമത്തിലാണ് ആണ്‍ ചീറ്റയെ കണ്ടെത്തിയത്. പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ് വനംവകുപ്പുകളുടെ സംയുക്ത സംഘമെത്തി ചീറ്റയെ പിടികൂടി തിരികെ കുനോയിലേക്കു എത്തിച്ചു. 

മധ്യപ്രദേശില്‍ ചമ്പല്‍ നദീ തീരത്തെ ശ്യോപുര്‍, സബല്‍ഗഡ് നഗരങ്ങളും നിരവധി ഗ്രാമങ്ങളും കടന്നാണ് ചീറ്റ കരൗലിയിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു.

നാലു മാസം മുമ്പും കുനോയിലെ ചീറ്റ കാട് വിട്ടുപോയിരുന്നു. പിന്നീട് അതിനെ മധ്യപ്രദേശ്- രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള ബരനില്‍ കണ്ടെത്തിയിരുന്നു.