ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവര്‍ച്ച; നഷ്ടമായത് 100 പവന്‍ സ്വര്‍ണം

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവര്‍ച്ച; നഷ്ടമായത് 100 പവന്‍ സ്വര്‍ണം


ചെന്നൈ: മുത്താപ്പുതുപ്പെട്ടിയില്‍ മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തി മോഷണം. സിദ്ധ ഡോക്ടറായ ശിവന്‍ നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്പതികളുടെ വീട്ടില്‍ നിന്നും നൂറ് പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ട്.

മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറില്‍ വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ഒരു ക്ലിനിക് നടത്തുന്നുണ്ട്. പ്രതികള്‍ രോഗികളാണെന്ന വ്യാജേന വീട്ടിലേക്ക് കടന്നതിനുശേഷമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ സമീപവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ ദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണവുമായി കടന്നുകളഞ്ഞിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസന്നകുമാരി അദ്ധ്യാപികയാണ്.