പഞ്ചാബില്‍ ബി ജെ പി പ്രചരണത്തിനിടെ കര്‍ഷക പ്രതിഷേധം; ഒരാള്‍ കൊല്ലപ്പെട്ടു

പഞ്ചാബില്‍ ബി ജെ പി പ്രചരണത്തിനിടെ കര്‍ഷക പ്രതിഷേധം; ഒരാള്‍ കൊല്ലപ്പെട്ടു


പട്യാല: പഞ്ചാബിലെ സെഹ്റ ഗ്രാമത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം. ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. 

കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകന്‍ സുരേന്ദര്‍പാല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ബി ജെ പി നേതാക്കള്‍ സുരേന്ദര്‍ പാലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കര്‍ഷക സംഘടന ആരോപിക്കുന്നത്. പ്രതിഷേധത്തിനിടെ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

എന്നാല്‍ കര്‍ഷക സംഘടനയുടെ ആരോപണം ബി ജെ പി നിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് പ്രണീത് കൗര്‍. 

പ്രണീതിന്റെ പ്രചാരണത്തിനിടെ ഒരു സംഘം കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഇവരെ ചെറുക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം ശക്തമാവുകയായിരുന്നു.