നൂറു വര്‍ഷത്തിനിടയില്‍ ആദ്യം; അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് വനിതാ വൈസ് ചാന്‍സലര്‍

നൂറു വര്‍ഷത്തിനിടയില്‍ ആദ്യം; അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് വനിതാ വൈസ് ചാന്‍സലര്‍


അലിഗഡ്: നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്ക് വനിതാ വൈസ് ചാന്‍സലര്‍. നൈമ ഖാത്തൂനാണ് ആദ്യ വനിതാ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. 

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുമതി തേടിയാണ് ഖാത്തൂനിനെ നിയമിച്ചത്. 

വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായിരുന്നു നൈമ ഖാത്തൂന്‍. അഞ്ച് വര്‍ഷത്തേക്കാണ് വൈസ് ചാന്‍സലറായി നിയമനം നടത്തിയിരിക്കുന്നത്. 

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്നും 

സൈക്കോളജിയില്‍ പി എച്ച് ഡി നേടിയ ഖാത്തൂന്‍ 1988ല്‍ അധ്യാപികയായും 2006ല്‍ പ്രൊഫസറായും നിയമിതയായി. 2014ലാണ് വനിതാ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടത്.