വിമാനം റദ്ദാക്കല്‍; വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി

വിമാനം റദ്ദാക്കല്‍; വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി


ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ എയര്‍ലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി ജി സി എ ആവശ്യപ്പെട്ടു. 

ചട്ടപ്രകാരം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ വിമാനക്കമ്പനിക്ക് നിര്‍ദേശം നല്‍കിയതായും വ്യോമയാന മന്ത്രാലയം അറയിച്ചു. ചൊവ്വാഴ്ച രാത്രിമുതല്‍ ഏകദേശം തൊണ്ണൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധി എടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. 200ലധികം ക്യാബിന്‍ ക്രൂ ജീവനക്കാരാണ് സിക്ക് ലീവ് എടുത്തിരിക്കുന്നത്. അലവന്‍സ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.