കാനഡയെ വീണ്ടും വിമര്‍ശിച്ച് ഇന്ത്യ

കാനഡയെ വീണ്ടും വിമര്‍ശിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: ടൊറന്റോയിലെ മാള്‍ട്ടണില്‍ നഗര്‍ കീര്‍ത്തന പരേഡില്‍ ഖാലിസ്ഥാന്‍ അനുകൂല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കാനഡയെ ഇന്ത്യ വീണ്ടും വിമര്‍ശിച്ചു. 

കാനഡയിലെ തീവ്രവാദികള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ തങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്‌ളോട്ട് കാനഡയില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കാനഡയിലുടനീളം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

അക്രമങ്ങളുടെ ആഘോഷവും മഹത്വവല്‍ക്കരണവും പരിഷ്‌കൃത സമൂഹത്തിന്റെയും ഭാഗമാകരുതെന്നും നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തീവ്ര ഘടകങ്ങളുടെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കരുതെന്നും രണ്‍ധീര്‍ കൂട്ടിച്ചേര്‍ത്തു.