മണിപ്പൂര്‍ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂര്‍ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു


ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്ക്. ഒരു കുക്കി സോ വില്ലേജ് വളണ്ടിയറാണ് കൊല്ലപ്പെട്ടത്. 

ഞായറാഴ്ച പുലര്‍ച്ചെ 2:35ഓടെ ലീമാഖോംഗ്- കാങ്ചുപ്പ് മേഖലയിലാണ് വെടിവയ്പും അക്രമവും നടന്നത്.

ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സേന മേഖലയില്‍ സായുധരായ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സി ആര്‍ പി എഫ്) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. 

സായുധ സംഘങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബ് എറിഞ്ഞത് സുരക്ഷാ സേനയുടെ ഔട്ട്പോസ്റ്റിനുള്ളില്‍ പൊട്ടിത്തെറിച്ചു.

സി ആര്‍ പി എഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്.