2024 തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാവില്ല

2024 തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാവില്ല


അമേഠിയിലും റായ്‍ബറേലിയിലും പ്രിയങ്കയില്ല, രാഹുലുമായുള്ള ചര്‍ച്ച തുടരുന്നു

ദില്ലി: ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാവില്ല. ഒരുപക്ഷെ, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാവില്ല. ഇതോടെ ഗാന്ധി കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്രമണത്തിൻറെ മുനയൊടിയുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.

അമേതിയിലും റായ്‌ബറേയ്‌ലിയും രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് പ്രാദേശിക നേതൃത്വം നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്. എന്നാൽ, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഇതൊക്കെയാണെങ്കിലും രാഹുലിനെ റായ്‍ബറേലിയിൽ മത്സരിപ്പിക്കണമെന്ന് നിലപാടിലാണ് പാർട്ടി നേതൃത്വം. അത് മറ്റ് മണ്ഡലങ്ങളിൽ പാർട്ടിയെ സഹായിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേതിയിലോ റായ്‍ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്.