രേവണ്ണ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

രേവണ്ണ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍


ബംഗളൂരു: ലൈംഗികാരോപണം, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ അറസ്റ്റിലായ ജെ ഡി എസ് നേതാവ് എച്ച് ഡി രേവണ്ണ എം എല്‍ എയെ മജിസ്‌ട്രേറ്റ് കോടതി 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. രേവണ്ണയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച സെഷന്‍സ് കോടതി പരിഗണിക്കും.

നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് നീട്ടിയത്. തന്റെ അമ്മയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രേവണ്ണയുടെ വീട്ടുജോലിക്കാരിയുടെ മകന്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രജ്വലിനെ തിരികെ രാജ്യത്തെത്തിക്കാന്‍ നടപടിയെടുക്കുമെന്നു കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു.