ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവെച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവെച്ചു



ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചു. ഈ കാര്യം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സിലൂടെ അറിയിച്ചു. സാം പിത്രോദ സ്വന്തം ഇഷ്ടപ്രകാരം പ്രധാന പദവിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ആളുകള്‍ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നുമുള്ള വിവാദ പരാമര്‍ശത്തില്‍ സാം പിത്രോഡ വിമര്‍ശനത്തിന് വിധേയനായിരുന്നു.