ലൈംഗിക പീഡനക്കേസ്: എച്ച് ഡി രേവണ്ണയെ അറസ്റ്റ് ചെയ്തു

ലൈംഗിക പീഡനക്കേസ്: എച്ച് ഡി രേവണ്ണയെ അറസ്റ്റ് ചെയ്തു


ബംഗളൂരു: ലൈംഗിക പീഡന കേസില്‍ കര്‍ണാടക ജെ ഡി എസ് എം എല്‍ എ എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് മകന്‍ രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്. 

ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളിയിരുന്നു. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച് ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടര്‍ന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

രേവണ്ണയുടെ മകനും ലൈംഗികാതിക്രമ കേസിലെ പ്രതിയുമായ പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തില്‍ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്.