ദല്ലാളുമാര്‍ പറയുന്നത് വിശ്വസിക്കാനാവില്ല; ശോഭാ സുരേന്ദ്രനെതിരെ ബി ജെ പി

ദല്ലാളുമാര്‍ പറയുന്നത് വിശ്വസിക്കാനാവില്ല; ശോഭാ സുരേന്ദ്രനെതിരെ ബി ജെ പി


തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ബി ജെ പി വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബി ജെ പിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ലെന്നും ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ബി ജെ പിയില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാമെന്നും വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണമെന്നും രഘുനാഥ് ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്. കേരളത്തിലെ മോഡി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബി ജെ പിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോഡിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണെന്നും രഘുനാഥ് അവകാശപ്പെടുന്നു.