യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു


കോട്ടയം: യുഡിഎഫ് മുന്‍ കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. കേരള കോണ്‍ഗ്രസ് എന്ന നിലയില്‍ തന്നെയായിരിക്കും പാര്‍ട്ടി. തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ നല്‍കുമെന്നും സജി പ്രഖ്യാപിച്ചു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനവും സജി രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ മോന്‍സ് ജോസഫിന്റെ പീഡനം മൂലമാണ് തന്റെ രാജിയെന്നായിരുന്നു സജി മഞ്ഞക്കടമ്പന്‍ പറഞ്ഞത്.

എന്നെ ഇല്ലാതാക്കാം എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ ലോകത്തിലാണ്. യുഡിഎഫ് നേതാക്കളുമായി അഭിപ്രായ ഭിന്നത ഇല്ല. കെഎം മാണിയുടെയും സിഎഫ് തോമസിന്റെയും പാത പിന്തുടരും

റബ്ബര്‍ വില 250 ആക്കും എന്ന് പറഞ്ഞ തുഷാറിന് പിന്തുണ നല്‍കും. വന്യ ജീവി നിയമം തിരുത്തിക്കാന്‍ ശ്രമിക്കും. മാലിന്യ മുക്ത കേരളം എന്നാ പിജെ ജോസഫിന്റെ സ്വപ്‌നം സഫലമാക്കും.
പിജെ ജോസഫിന്റെ അഭിപ്രായം കേട്ട് കേന്ദ്ര സര്‍ക്കാരിലൂടെ നടപ്പാക്കും.

എന്‍ഡിഎ ഘടകകക്ഷി ആയി നില്‍ക്കും. ബിജെപിയെ പൂര്‍ണമായും അംഗീകരിച്ചാല്‍ ബിജെപി ആയാല്‍ പോരെ.അത് കൊണ്ടാണ് ഘടകകക്ഷി ആകുന്നത്. പിജെ ജോസഫിന്റെ വിമാന വിവാദം ആര് ഉണ്ടാക്കി എന്ന് ജനം പരിശോധിക്കട്ടെ.

പുതിയ പാര്‍ട്ടി രൂപീകരിക്കും. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കും പേര്.