എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ദിവസം മുന്‍പായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത്

99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.  71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %.  കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാല്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി.

ഉത്തര കടലാസു പുനര്‍ മൂല്യനിര്‍ണയം ഈ മാസം 9 മുതല്‍ 15 വരെ ഓണ്‍ലൈനില്‍ നല്‍കാം. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 6 വരെ നടക്കും. ജൂണ്‍ രണ്ടാം വാരം ഫലപ്രഖ്യാപനം ഉണ്ടാകും. മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.