മാതൃഭൂമി ന്യൂസ് ക്യാമറാമാൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു


പാലക്കാട്: മാതൃഭൂമി ന്യൂസിൻറെ പാലക്കാട് ബ്യൂറോയിൽ പ്രവർത്തിക്കുന്ന ക്യാമറാമാൻ എ.വി.മുകേഷ് (34) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് കൊട്ടേക്കാട് വച്ചാണ് സംഭവം.

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ഉടനേ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.