ഏറ്റവും കൂടുതൽ തവണ വോട്ടുചെയ്ത മുട്ടിക്കൽ കുഞ്ഞീരുമ്മ 121 ാം വയസിൽ അന്തരിച്ചു

ഏറ്റവും കൂടുതൽ തവണ വോട്ടുചെയ്ത മുട്ടിക്കൽ കുഞ്ഞീരുമ്മ 121 ാം വയസിൽ അന്തരിച്ചു





വളഞ്ചേരി: എടയൂർ പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിൽ താമസിക്കുന്ന മുട്ടിക്കൽ കുഞ്ഞീരുമ്മ(121) അന്തരിച്ചു.  ആധാർ കാർഡ് അനുസരിച്ച് 1903 ജൂൺ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. കൂടുതൽ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ സർട്ടിഫിക്കറ്റ് കഴിഞ്ഞ വേട്ടേഴ്‌സ് ദിനത്തിൽ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു.

അതേസമയം, ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയത് സ്‌പെയിനിലെ 116 വയസുകാരി മരിയ ബ്രാൻ യാസീനാണ്. കബറടക്കം പൂക്കാട്ടിരി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.

ഭർത്താവ്: പരേതനായ കലമ്പൻ സൈതാലി.

മക്കൾ: കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫീസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി. മരുമക്കൾ: ഹലിമു, കുഞ്ഞലവി, ബീവി, സൈനബ, കുഞ്ഞിമുഹമ്മദ് , ഹഫ്‌സ, പരേതരായ മരക്കാർ, കോയ.