ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു


കൊച്ചി: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീന്‍ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്‌കാരം ശനി രാവിലെ പതിനൊന്നിന് വീട്ടുവളപ്പില്‍ നടക്കും. എന്‍ജിന്‍ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിന്‍. ഭാര്യ: സ്മിത