മലപ്പുറം: സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന യു ഡി എഫ് യോഗത്തിലെ തീരുമാനം തള്ളി പി വി അന്‍വര്‍. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയില്‍ പൂര്‍ണ അംഗത്വം വേണമെന്നുമാണ് നിലപാട്.
യു ഡി എഫ് നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അന്‍വറിന് അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന തീരുമാനമുയര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫിലെടുക്കാന്‍ എ ഐ സി സിയുടെ അനുമതി വേണമെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. നേരിട്ട് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.