രാഹുല്‍ഗാന്ധിയുടെ ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധന

രാഹുല്‍ഗാന്ധിയുടെ ഹെലികോപ്ടറില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധന


വയനാട്: രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലേക്ക് എത്തിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. വയനാടിനോട് ചേര്‍ന്നുളള തമിഴ്‌നാട്ടിലെ നിലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലികോപ്ടര്‍ പരിശോധിച്ചത്.കമ്മീഷന്റെ ഫ്‌ലൈയിംഗ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഇവിടെ വെച്ചാണ് പരിശോധന നടന്നത്. ഇതിനുശേഷം രാഹുല്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെട്ടു.

ഇന്ന് രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരിക്ക് പുറമെ, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ രാഹുല്‍ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകിട്ട് കോഴിക്കോട് നടക്കുന്ന യുഡിഎഫ് റാലിയിലും രാഹുല്‍ പങ്കെടുക്കും.