ഇന്ത്യ വിശാലമനസ്സുള്ള രാജ്യം'; ബൈഡന്റെ 'സെനോഫോബിയ' ആരോപണം തള്ളി വിദേശകാര്യമന്ത്രി

ഇന്ത്യ വിശാലമനസ്സുള്ള രാജ്യം'; ബൈഡന്റെ 'സെനോഫോബിയ' ആരോപണം തള്ളി വിദേശകാര്യമന്ത്രി


ഇന്ത്യ വിദേശികളോട് വിദ്വേഷം കാണിക്കുന്ന (സെനോഫോബിയ) രാജ്യമാണ് എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്‍ശം തള്ളി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ദക്ഷിണേഷ്യന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സെനോഫോബിയ അഥവാ അന്യവിദ്വേഷം അലട്ടുന്നതായി ജോ ബൈഡന്‍ പറഞ്ഞതായി ദ ഇക്കണോമിക് ടൈംസ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തളരുന്നില്ല എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്. ജയശങ്കര്‍.

ഇന്ത്യയുടേത് വിശാലമനസ്സുള്ള ഒരു സമൂഹമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം ഉള്ളത്. അത് ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് വാതിലുകള്‍ തുറക്കുന്നതിനാണ്. ഇന്ത്യയിലേക്ക് വരാന്‍ അവകാശവാദമുന്നയിക്കുന്ന ആളുകള്‍ക്ക് വേണ്ടി ഞങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കണമെന്ന് ഞാന്‍ കരുതുന്നു,'' ജയശങ്കര്‍ പറഞ്ഞു.