എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി പീച്ചി ഡാമില്‍ മുങ്ങി മരിച്ചു

എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി പീച്ചി ഡാമില്‍ മുങ്ങി മരിച്ചു


തൃശൂര്‍ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിന് എത്തിയ കോളേജ് വിദ്യാര്‍ത്ഥി ഡാമില്‍ മുങ്ങിമരിച്ചു. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മലപ്പുറം താനൂര്‍ വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകന്‍ യഹിയ(25) യാണ് മരിച്ചത്.

മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ബുധന്‍ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്.

കോളേജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ എത്തിയത്. എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ് യഹിയ. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കള്‍ക്കൊപ്പം റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.  ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാര്‍ക്ക് യഹിയയെ രക്ഷിക്കാനായില്ല.