പൂരം കലക്കി; പൊലീസ് കമ്മീഷണറെ കുലുക്കി

പൂരം കലക്കി; പൊലീസ് കമ്മീഷണറെ കുലുക്കി


തൃശ്ശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടു കൂടി അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.