മാർ അത്തനേഷ്യസ് യോഹന്നാന്റെ സംസ്‌കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം

മാർ അത്തനേഷ്യസ് യോഹന്നാന്റെ സംസ്‌കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം


തിരുവല്ല: അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹന്നാന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും.

തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.

അത്തനേഷ്യസ് യോഹന്നാനെ ഇടിച്ച് വീഴ്ത്തിയ വാഹനം  തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.