ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്തയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്തയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്


ഡാളസ്: നാലു ദിവസം മുമ്പ് യു എസിലെത്തിയ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന് (കെ പി യോഹന്നാന്‍) വാഹനമിടിച്ച് ഗുരുതര പരിക്ക്. പ്രഭാത നടത്തത്തിനിടെയാണ് അദ്ദേഹത്തെ വാഹനമിടിച്ചത്. 

ഡാളസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മെത്രാപ്പോലീത്തയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതായി സഭാ വക്താവ് അറിയിച്ചു.