ഷാര്‍ലറ്റ് വെടിവയ്പ്പില്‍ 3 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരുക്കേറ്റു

ഷാര്‍ലറ്റ് വെടിവയ്പ്പില്‍ 3 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു;  5 പേര്‍ക്ക് പരുക്കേറ്റു


ഷാര്‍ലറ്റ് (നോര്‍ത്ത് കരോലിന) : നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റില്‍ കൃത്യനിര്‍വഹണത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ 3 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു.


യുഎസ് മാര്‍ഷല്‍സ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്സ് തിങ്കളാഴ്ച കിഴക്ക് ഷാര്‍ലറ്റില്‍ ഗാല്‍വേ ഡ്രൈവിനുസമീപം ഒരു വീട്ടില്‍ വാറണ്ട് നല്‍കുന്നതിനിടെയാണ് വീടിനകത്തുനിന്ന് വെടിവെയ്പ്ുണ്ടായത്.  യു.എസ് മാര്‍ഷല്‍സ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്സിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഷാര്‍ലറ്റ്-മെക്ക്ലെന്‍ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ നാല് പേര്‍ ഉള്‍പ്പെടെ അഞ്ച് നിയമപാലകര്‍ക്ക് പരിക്കേറ്റതായും ഷാര്‍ലറ്റ്-മെക്ക്ലെന്‍ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി സ്ഥിരീകരിച്ചു. രണ്ടുപേര്‍ ചേര്‍ന്നാണ് നിയമ പാലകര്‍ക്കു നേരെ നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.

നോര്‍ത്ത് കരോലിനയില്‍ നടന്ന വെടിവയ്പില്‍ നിരവധി നിയമപാലകര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡന്‍  ഗവര്‍ണര്‍ കൂപ്പറുമായി സംസാരിക്കുകയും  തന്റെ അനുശോചനവും പിന്തുണയും അറിയിക്കുകയും ചെയ്തു.

ഗവര്‍ണര്‍ റോയ് കൂപ്പര്‍ ഷാര്‍ലറ്റില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ഉദ്യോഗസ്ഥരുമായും ഇരകളുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം പദ്ധതിയിടുന്നു. സംഭവ സ്ഥലത്ത് വെച്ച് ഒരാളും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലോ ആശുപത്രയിലോ ആണ് മരിച്ചതെന്നാണ് വിവരം.

വെടിവെയ്പ്പിന്റെ വാര്‍ത്ത ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സിഎംപിഡി പങ്കുവച്ചിരുന്നു. യുഎസ് മാര്‍ഷല്‍സ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്സ് ഗാല്‍വേ ഡ്രൈവിലെ അയല്‍പക്കത്ത് വാറണ്ട് നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2:15 ന്, ''ഒന്നിലധികം'' ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎംപിഡി പറഞ്ഞു.

യുഎസ് മാര്‍ഷല്‍സ് ടാസ്‌ക് ഫോഴ്സിലെ ഒരു ഏജന്റിനും വെടിവെപ്പില്‍ പരിക്കേറ്റു.