വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡെമോക്രാറ്റിക്ക് പ്രതിനിധിക്കും ഭാര്യയ്ക്കുമെതിരെ ആരോപണം

വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡെമോക്രാറ്റിക്ക് പ്രതിനിധിക്കും ഭാര്യയ്ക്കുമെതിരെ ആരോപണം


ടെക്‌സാസ്: ടെക്സാസിലെ ഡെമോക്രാറ്റിക് പ്രതിനിധി ഹെന്റി ക്യുല്ലറും ഭാര്യയും രണ്ട് വിദേശ സ്ഥാപനങ്ങളില്‍ നിന്ന് ഏകദേശം 600,000 ഡോളര്‍ കൈക്കൂലി വാങ്ങിയതായി ടെക്സാസ് ഫെഡറല്‍ കോടതി കുറ്റപത്രത്തില്‍ പറയുന്നു.

ആരോപണവിധേയമായ പദ്ധതി 2014 അവസാനം മുതല്‍ 2021 നവംബര്‍ വരെ നടന്നിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഹെന്റി ക്യുല്ലറും ഭാര്യ ഇമെല്‍ഡ ക്യുല്ലറും ഹ്യൂസ്റ്റണില്‍ കോടതിയില്‍ ഹാജരായി. ഇവരെ 100,000 ഡോളര്‍ ബോണ്ടിലാണ് വിട്ടയച്ചു. ഫെഡറല്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാനുള്ള ഗൂഢാലോചന, വിദേശ പ്രിന്‍സിപ്പലിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതിനുള്ള പൊതു ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്.

താനും ഭാര്യയും നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും കോണ്‍ഗ്രസില്‍ താന്‍ ചെയ്തതെല്ലാം സൗത്ത് ടെക്സാസിലെ ജനങ്ങളെ സേവിക്കുക എന്നതാണെന്നും ക്യുല്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ താന്‍ സ്വീകരിച്ച നടപടികള്‍ അമേരിക്കന്‍ ജനതയുടെ താത്പര്യത്തിനാണെന്നും നവംബറില്‍ വീണ്ടും തെരഞ്ഞെടുപ്പിനുള്ള ശ്രമം തുടരുമെന്നും ക്യുല്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസുകാരന്‍ തന്റെ ഭാര്യയെ ന്യായീകരിച്ചു. 

താന്‍ കോണ്‍ഗ്രസില്‍ സ്വീകരിച്ച നടപടികള്‍ പല സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നതും അമേരിക്കന്‍ ജനതയുടെ താത്പര്യങ്ങള്‍ക്കനുസൃതവുമാണെന്നും ക്യുല്ലര്‍ കൂട്ടിച്ചേര്‍ത്തു. 

വിദേശ സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി ലഭിക്കാന്‍ ഹെന്റിയും ഇമെല്‍ഡ ക്യുല്ലറും രണ്ട് വര്‍ഷം നീണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. അസര്‍ബൈജാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയും മെക്‌സിക്കോ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കുമാണ് കുറ്റപത്രത്തില്‍ വരുന്നത്. 

അസര്‍ബൈജാന്‍ ഓയില്‍ കമ്പനിയില്‍ നിന്നുള്ള കൈക്കൂലി പണത്തിന് പകരമായി ക്യുല്ലര്‍ കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ നടത്താനും തന്റെ ഔദ്യോഗിക ചുമതലകള്‍ ലംഘിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനും അസര്‍ബൈജാന്‍ സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിക്കാനും സമ്മതിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അയല്‍രാജ്യമായ അര്‍മേനിയയുമായുള്ള അസര്‍ബൈജാന്റെ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണ നടപടികളുടെ യു എസ് നയത്തെ സ്വാധീനിക്കാന്‍ ക്യുല്ലര്‍ സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ഹൗസ് ഫ്‌ളോറില്‍ അസര്‍ബൈജാനി അനുകൂല പ്രസംഗം നടത്തുകയും അത് നിയമനിര്‍മ്മാണത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു. 

ടെക്‌സാസ് ഡെമോക്രാറ്റ് മെക്‌സിക്കന്‍ ബാങ്കിനും അതിന്റെ അഫിലിയേറ്റുകള്‍ക്കും പ്രയോജനം ചെയ്യുന്ന വിധത്തില്‍ സാമ്പത്തിക നിയന്ത്രണങ്ങളെ സ്വാധീനിക്കുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അവരുടെ ബിസിനസ് താത്പര്യത്തിന് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ എന്‍ഫോഴ്സ്മെന്റ് നടപടികളില്‍ എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഉള്‍പ്പെടെ ക്രിമിനല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമങ്ങള്‍ക്കായും പ്രവര്‍ത്തിച്ചു.

ഇമെല്‍ഡ ക്യുല്ലറുടെ ഉടമസ്ഥതയിലുള്ള ഷെല്‍ കമ്പനികള്‍ വഴിയാണ് ദമ്പതികള്‍ക്ക് കൈക്കൂലി ലഭിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. കൈക്കൂലി പദ്ധതികളില്‍ നിന്നുള്ള വരുമാനം നികുതി അടയ്ക്കാനും കടം വീട്ടാനും റെസ്റ്റോറന്റുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിക്കാനും അവര്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. 

2022-ല്‍ ടെക്‌സസിലെ ലാറെഡോയിലുള്ള ക്യുല്ലറുടെ വീടും പ്രചാരണ ഓഫീസും എഫ് ബി ഐ റെയ്ഡ് ചെയ്തു. ക്യുല്ലറിനെതിരായ കുറ്റങ്ങള്‍ ഇതുവരെ പരസ്യമായി ലഭ്യമല്ല.

ക്യുല്ലര്‍ നിരപരാധിയാണെന്ന് വ്യക്തമാക്കാന്‍ അര്‍ഹതയുണ്ടെന്ന് ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസിന്റെ വക്താവ് പ്രസ്താവന പുറത്തിറക്കി. എന്നാല്‍, അന്വേഷണം നടന്നുകൊണ്ടിരിക്കെ ഹൗസ് അപ്രോപ്രിയേഷന്‍സ് സബ്കമ്മിറ്റിയില്‍ നിന്ന് ക്യുല്ലര്‍ താത്കാലികമായി സ്ഥാനമൊഴിയുമെന്ന് വക്താവ് ക്രിസ്റ്റി സ്റ്റീഫന്‍സണ്‍ പറഞ്ഞു.

നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി ക്യുല്ലറിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ജനങ്ങളെ രാഷ്ട്രീയത്തിന് മുകളില്‍ നിര്‍ത്തുന്നതില്‍ യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ അദ്ദേഹത്തോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുമെന്നും ഇല്ലെങ്കില്‍ അവരുടെ പൊതുസേവനത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് എഴുതിയ കടലാസിന്റെ പോലും വിലയില്ലെന്നും എന്‍ ആര്‍ സി സിയുടെ വക്താവ് ഡെലാനി ബോമര്‍ പ്രസ്താവനയില്‍ പറഞ്ഞു.