ഗ്രാമി പുരസ്‌കാരം നേടിയ ഗായികയും 'അമേരിക്കന്‍ ഐഡല്‍' അലുമുമായ മന്‍ഡിസ അന്തരിച്ചു

ഗ്രാമി പുരസ്‌കാരം നേടിയ ഗായികയും 'അമേരിക്കന്‍ ഐഡല്‍' അലുമുമായ മന്‍ഡിസ അന്തരിച്ചു


നാഷ്വില്ലെ (ടെന്നിസി): 'അമേരിക്കന്‍ ഐഡലില്‍' പ്രത്യക്ഷപ്പെടുകയും 2013-ല്‍ 'ഓവര്‍കമര്‍' എന്ന ആല്‍ബത്തിന് ഗ്രാമി പുരസ്‌കാരം നേടുകയും ചെയ്ത സമകാലിക ക്രിസ്ത്യന്‍ ഗായിക മാന്‍ഡിസ അന്തരിച്ചു. 47 വയസ്സായിരുന്നു.

ടെന്നസിയിലെ നാഷ്വില്ലെയിലെ വീട്ടില്‍ ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗായികയുടെ പ്രതിനിധി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. മാന്‍ഡിസയുടെ മരണകാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പ്രതിനിധി പറഞ്ഞു.

കാലിഫോര്‍ണിയയിലെ സാക്രമെന്റോയ്ക്ക് സമീപം ജനിച്ച മാന്‍ഡിസയുടെ മുഴുവന്‍ പേര് മാന്‍ഡിസ ലിന്‍ ഹണ്ട്ലി എന്നാണ്. പള്ളിയില്‍ പാടിയാണ് വളര്‍ന്നത്. 2006-ല്‍ 'അമേരിക്കന്‍ ഐഡല്‍' എന്ന പരിപാടിയില്‍ ഒമ്പതാം സ്ഥാനത്തെത്തിയതിന് ശേഷമാണ് ഇവര്‍ താരപരിവേഷം നേടിയത്.

2007-ല്‍ 'ട്രൂ ബ്യൂട്ടി' എന്ന പേരില്‍ തന്റെ ആദ്യ ആല്‍ബം പുറത്തിറക്കി മാന്‍ഡിസ മുന്നോട്ട് പോയി. ആ വര്‍ഷം മികച്ച പോപ്പ്, സമകാലിക സുവിശേഷ ആല്‍ബത്തിനുള്ള ഗ്രാമി നോമിനേഷന്‍ ലഭിച്ചു.

2022-ല്‍ 'ഔട്ട് ഓഫ് ദ ഡാര്‍ക്ക്: മൈ ജേര്‍ണി ത്രൂ ദി ഷാഡോസ് ടു ഫൈന്‍ഡ് ഗോഡ്‌സ് ജോയ്' എന്ന തലക്കെട്ടില്‍ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കി മാന്‍ഡിസ തന്റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിച്ചു. അത് കടുത്ത വിഷാദം, ഭാരവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, കൊറോണ വൈറസ് പാന്‍ഡെമിക്, അവളുടെ വിശ്വാസം എന്നിവയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ വിശദമാക്കി.