ഇന്ത്യൻ വിദ്യാർത്ഥിയെ ഷിക്കാഗോയിൽ നിന്ന് കാണാതായി; ഇന്ത്യൻ എംബസി ഇടപെട്ടു

ഇന്ത്യൻ വിദ്യാർത്ഥിയെ ഷിക്കാഗോയിൽ നിന്ന് കാണാതായി; ഇന്ത്യൻ എംബസി ഇടപെട്ടു


ഷിക്കാഗോ: മെയ് 2 മുതൽ ഷിക്കാഗോയിൽ നിന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ  കണ്ടെത്തുന്നതിന് പോലീസുമായും ഇന്ത്യൻ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഒരു എക്സ് പോസ്റ്റിൽ അറിയിച്ചു.


 "ഇന്ത്യൻ വിദ്യാർത്ഥി രൂപേഷ് ചന്ദ്ര ചിന്തകിന്ദി മെയ് 2 മുതൽ അജ്ഞാതാവസ്ഥയിലാണ് എന്നറിയുന്നതിൽ കോൺസുലേറ്റിന് അഗാധമായ ആശങ്കയുണ്ട്. കോൺസുലേറ്റ് പോലീസുമായും ഇന്ത്യൻ പ്രവാസി സമൂഹവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. 


രൂപേഷ് ചിന്താ കിന്ദിയെ കണ്ടെത്തുകയാണെങ്കിൽ പോലീസിൽ വിവരം നൽകണമെന്ന് ഷിക്കാഗോ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. എൻ ഷെരിഡൻ റോഡിലെ 4300 ബ്ലോക്കിൽ നിന്നാണ് ഇയാളെ കാണാതായതെന്നാണ് മൊഴി.


സമാനമായ ഒരു കേസിൽ ഈ വർഷം മാർച്ച് മുതൽ കാണാതായ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ യുഎസ് സംസ്ഥാനമായ ഒഹിയോയിൽ ഏപ്രിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചിരുന്നു.