അമേരിക്കയില്‍ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡന്‍

അമേരിക്കയില്‍ ജൂതവിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് ബൈഡന്‍


വാഷിംഗ്ടണ്‍: ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ യഹൂദ വിരുദ്ധതയും ഇസ്‌ലാമോഫോബിയയും തീവ്രമാക്കുന്നതിനെതിരെ പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായി പ്രതികരിച്ചു. അമേരിക്കയില്‍ അത്തരം വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ലെന്നും യഹൂദ വിരുദ്ധതയുടെ കുതിച്ചുചാട്ടത്തിനെതിരെ  പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യു എസ് ഹോളോകാസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ വാര്‍ഷിക ദിന അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബൈഡന്‍

ഒക്ടോബര്‍ 19ന് ഓവല്‍ ഓഫീസ് പ്രസംഗത്തില്‍ അമേരിക്കക്കാര്‍ക്ക് 'നിശ്ശബ്ദരായി നില്‍ക്കാന്‍ കഴിയില്ല' എന്ന് ബൈഡന്‍ പറഞ്ഞിരുന്നു. എന്നിട്ടും യുദ്ധം ആരംഭിച്ച് ഏഴു മാസങ്ങള്‍ക്കുള്ളില്‍ ഇസ്ലാമോഫോബിക്, യഹൂദ വിരുദ്ധ സംഭവങ്ങള്‍ ഗണ്യമായി വര്‍ധിച്ചു.

നിങ്ങളുടെ ഭയവും വേദനയും താന്‍ കാണുന്നുവെന്നും നിങ്ങളുടെ പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് താന്‍ ഉറപ്പുതരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.