ഇസ്രായേലിന്റെ ആയുധ ഉപയോഗത്തില്‍ വിശ്വാസമില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍

ഇസ്രായേലിന്റെ ആയുധ ഉപയോഗത്തില്‍ വിശ്വാസമില്ലെന്ന് യു എസ് ഉദ്യോഗസ്ഥര്‍


വാഷിങ്ടണ്‍: യു എസ് നല്‍കിയ ആയുധങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായാണ് ഉപയോഗിക്കുന്നതെന്ന ഇസ്രയേലിന്റെ ഉറപ്പ് വിശ്വസിക്കാനാവില്ലെന്ന്  മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഉപദേശം നല്‍കിയതായും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ ആഭ്യന്തര മെമ്മൊകള്‍ അവലോകനം ചെയ്ത് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഏഴ് വിഭാഗങ്ങളാണ് ഇത്തരത്തില്‍ മെമ്മൊ അയച്ചിരിക്കുന്നത്. ഇസ്രായേല്‍ നല്‍കിയ ഉറപ്പ് വിശ്വസിക്കാനാവില്ലെന്ന് നാല് വിഭാഗങ്ങള്‍ വിലയിരുത്തി. മാനുഷിക സഹായം ഏകപക്ഷീയമായി നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ഇസ്രയേല്‍ സൈന്യത്തിന്റെ എട്ടു നടപടികളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. 

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണോ അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് എന്നതിന്റെ റിപ്പോര്‍ട്ട് മെയ് എട്ടിന് കോണ്‍ഗ്രസിന് ബ്ലിങ്കന്‍ സമര്‍പ്പിക്കണം. ഇതിനുമുന്നോടിയായാണ് മെമ്മൊ അയച്ചത്.